സഞ്ജു സാംസണ്‍ വിവാഹിതനായി

201

തിരുവനന്തപുരം : ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എംഎ എച്ച് ആര്‍ വിദ്യാര്‍ത്ഥിനിയാണ് ചാരുലത

NO COMMENTS