വുഹാന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ സഖ്യത്തിന് തോല്‍വി

225

വുഹാന്‍: വുഹാന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ സഖ്യത്തിന് തോല്‍വി. സാനിയ മിര്‍സയും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബൊറ സ്ട്രൈക്കോവയുമടങ്ങുന്ന ജോഡി ബെഥാനിന്‍ മാറ്റെക് സാന്‍ഡ്സ്-ലൂസി സഫറോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്.മൂന്നാം സീഡായ സാനിയ സഖ്യത്തിന് അഞ്ചാം സീഡായ മാറ്റെക്-സഫറോവ ജോഡിക്കെതിരെ ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയുയര്‍ത്താനായില്ല. സ്കോര്‍: 1-6, 4-6.
കഴിഞ്ഞ നാല് ടൂര്‍ണമെന്റുകളില്‍ നിന്ന് മൂന്ന് കിരീടം സാനിയ മിര്‍സ സ്വന്തമാക്കിയിരുന്നു.സ്വിസ് താരം മാര്‍ട്ടിന ഹിംഗിസുമായി വഴി പിരിഞ്ഞ ശേഷമാണ് സാനിയ മിര്‍സയുടെ ഈ കിരീട നേട്ടം.