ചന്ദ്രഗിരി പുഴയിൽ അനധികൃത മണൽ വാരൽ ; 7 തോണികൾ പോലീസ് പിടിച്ചെടുത്തു .

16

കാസറഗോഡ് ചന്ദ്രഗിരി പുഴയിലെ തുരുത്തിയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ പോലീസ് പിടിച്ചെടുത്തു .കാസറഗോഡ് പോലീസ് ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വ ത്തിൽ നടത്തിയ റെയ്‌ഡിൽ ബന്ധപ്പെട്ടവർക്കെതിരെ കേസ്സെടുത്തു . ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്‌ഡ്‌.

റൈഡിൽ കാസറഗോഡ് എസ് ഐ വിഷ്ണു പ്രസാദ്. എസ് സിപി ഓ ശ്രീജിത്ത്‌, സി പി ഓ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ പങ്കെടുത്തു