മാന്‍വേട്ട കേസില്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതിയുടെ നോട്ടീസ്

217

മുംബൈ: മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതിയുടെ നോട്ടീസ്. സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മാന്‍വേട്ടയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് നിയമ മന്ത്രി രാജേന്ദ്ര റാത്തോര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെളിവുകളില്ലാത്തതിനാല്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ ഖാനെ കഴിഞ്ഞ ജൂലൈയിലാണ് കുറ്റവിമുക്തനാക്കിയത്. 1998ല്‍ സല്‍മാന്‍ ഖാനും മറ്റു ഏഴ് പേരും ചേര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ബവാഡയില്‍ രണ്ടു തവണ മാന്‍ വേട്ട നടത്തിയെന്നാണ് കേസ്. വംശനാശ ഭീഷണി നേരിടുന്ന മാനുകളെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.