പാകിസ്താനി നടിമാരെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ സല്‍മാന്‍ ഖാന് പാകിസ്താനിലേക്ക് പോകാം : ശിവസേന

197

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ശിവസേന.ഭീകരവാദത്തിന്‍റെ പേരില്‍ ഹിന്ദി സിനിമാ വ്യവസായത്തില്‍ നിന്ന് പാകിസ്താന്‍ താരങ്ങളെ അകറ്റിനിര്‍ത്തുന്നതിനെ വിമര്‍ശിച്ചതാണ് സേനയെ പ്രകോപിപ്പിച്ചത്. പാകിസ്താനി നടിമാരെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ സല്‍മാന്‍ ഖാനും പാകിസ്താനിലേക്ക് കുടിയേറാം. സല്‍മാന്‍ ഖാനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ശിവസേന നേതാവ് മനീഷ് കയാന്ദെ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാരെ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയത്.പാകിസ്താന്‍ താരങ്ങള്‍ കലാകാരന്മാരാണ്, അവര്‍ ഭീകരരല്ല, അവര്‍ക്ക് വര്‍ക് പെര്‍മിറ്റും വീസയും നല്‍കേണ്ടത് സര്‍ക്കാരാണ്. കലയേയും ഭീകരവാദത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും സല്‍മാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.