സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

216

സലാല: മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ആണ് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഒരു സ്വകാര്യ ക്ലിനിക്കിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷെബിൻ . ഇന്ന് വൈകുന്നേരം ആറു മണിയോട് കൂടിയാണ് സലാല ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിൽ ഷെബിനെ മരിച്ച നിലയിൽ കാണപെട്ടതു. ഭർത്താവ് ജീവൻ ജോലി കഴിഞ്ഞു മടങ്ങി ഫ്ലാറ്റിൽ എത്തിയപ്പോഴാണ്, ഭാര്യ മരിച്ച നിലയിൽ കണ്ടെത്തിയത് . ഷെബിൻ സലാലയിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജീവൻ സലാലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പോലീസ് സംഭവ സ്ഥലത്തു എത്തി അന്വേഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊലപാതകവുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . ഒരു വർഷത്തിനിടയിൽ സലാലയിൽ കൊല്ലപെടുന്ന മൂന്നാമത്തെ മലയാളി യുവതി ആണ് ഷെബിൻ. കഴിഞ്ഞ വർഷം ഏപ്രിൽ ഇരുപത്തിനായിരുന്നു അങ്കമാലി സ്വദേശിനി ചിക്കൂ റോബർട് കൊല്ലപെട്ടതു, ഈ മാസം ആദ്യം തിരുവനതപുരം നെടുമങ്ങാട് സ്വാദേശിനി സിന്ധു കുമാരിയും സലാലയിൽ കൊല്ലപെടുകയുണ്ടായി.

NO COMMENTS

LEAVE A REPLY