സക്കീര്‍ ഹുസൈന് ജാമ്യമില്ല

208

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കിറിനെ ഡിസംബര്‍ ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പോലീസ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്. ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ വ്യാഴാഴ്ച രാവിലെയാണ് പോലീസിന് കമ്മീഷണറുടെ ഓഫീസിലെത്തി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാന്‍ഡിലാണ്. കേസില്‍ പെട്ടതോടെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീറിനെ നീക്കിയിരുന്നു. കേഡി ലിസ്റ്റില്‍ പെട്ട മറ്റ് 14 കേസുകളിലും സക്കീര്‍ പ്രതിയാണ്. സക്കീര്‍ ഹുസൈനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.