മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റനില്‍ സൈന നെഹ്വാള്‍ ഫൈനലില്‍

281

സറവാക് • മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ യിപ് പുയി യിനിയെ കേവലം 32 മിനിറ്റ് നീണ്ടു നിന്ന മല്‍സരത്തില്‍ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്. സ്കോര്‍: 21-13, 21-10.
ഫൈനല്‍ പോരാട്ടത്തില്‍ തായ്‍വാന്റെ ചോച്ചുവിനെയാണ് സൈന നേരിടുക. ക്വാര്‍ട്ടര്‍ഫൈനലില്‍ എട്ടാം സീഡ് ഇന്തൊനീഷ്യയുടെ ഫിത്രിയാനി ഫിത്രിയാനിയെയാണു സൈന മറികടന്നത് (21-15, 21-14).

NO COMMENTS

LEAVE A REPLY