നിക്ഷേപകര്‍ക്ക് ഇരുപത്തിഅയ്യായിരം കോടി രൂപ നല്‍കിയതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സഹാറ ഗ്രൂപ്പിനോട് സുപ്രീംകോടതി

185

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് ഇരുപത്തിഅയ്യായിരം കോടി രൂപ നല്‍കിയതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സഹാറ ഗ്രൂപ്പിനോട് സുപ്രീംകോടതി. സഹാറാ മേധാവി സുബ്രതാ റോയിയോട് പണത്തിന്റെ രേഖകള്‍ കാണിക്കണമെന്നും കോടതി വ്യക്തമാക്കി. ഇത്രയും വലിയ തുക സമാഹരിച്ചത് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജഡ്ജിമാരായ എആര്‍ ദവെ, എകെ സിക്രി എന്നിവരുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.സുബ്രതാ റോയിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലനാണ് ഹാജരാജത്. പണം സമാഹരിച്ച്‌ തിരിച്ചുനല്‍കിയെന്നും എന്നാല്‍, കോടിക്കണക്കിന് രൂപയുടെ നിക്ഷേപകരെ കണ്ടെത്താനാവാതെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഓടിയൊളിക്കുകയാണെന്നും സിബല്‍ പറഞ്ഞു.എന്നാല്‍, അത് സഹാറയുടെ വാദമാണെന്നും പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്നും ബെഞ്ച് ആവര്‍ത്തിച്ചു. നിക്ഷേപകര്‍ക്ക് കോടികള്‍ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന കേസിലാണ് സഹാറാ മേധാവി അറസ്റ്റിലായത്

NO COMMENTS

LEAVE A REPLY