സിന്ധുവിന്‍റെ കറക്കം ഇനി ബിഎംഡബ്ല്യുവില്‍

209

ഹൈദരാബാദ്ഗ്: സിന്ധുവിനേയും കൂട്ടരേയും ക്രിക്കറ്റ് ദൈവം കാത്തു. റിയോ ഒളിന്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായ പെണ്‍സിംഹങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ല്യു സമ്മാനിച്ചു. ഒളിന്പിക്സില്‍ വെള്ളി നേടിയ പി.വി. സിന്ധുവിനും, വെങ്കല ജേതാവായ സാക്ഷി മാലിക്കിനും, ജിംനാസറ്റിക്ക് താരം ദീപാ കര്‍മാകര്‍, ബാഡ്മിന്‍റണ്‍ കോച്ച്‌ ഗോപീ ചന്ദിനുമാണ് സച്ചിന്‍ കാറുകള്‍ സമ്മാനിച്ച്‌. ഹൈദരാബാദിലെ ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ വച്ചാണ് താക്കോല്‍ ദാനം നടന്നത്.
സച്ചിന്‍റെ സുഹൃത്താണ് കാറുകള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
സച്ചിന്‍ റിയോ ഒളിന്പിക്സിന്‍റെ ഗുഡ്വില്‍ അന്പാസിഡര്‍ കൂടിയാണ്. തെലുങ്കാനയില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ആരെങ്കിലും ഒളിന്പിക്സില്‍ മെഡല്‍ നേടിയാല്‍ ബിഎംഡബ്ലിയു കാര്‍ സമ്മാനമായി നല്‍കുമെന്ന് ഞാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സിന്ധുവിന് അത് സമ്മാനിക്കാനാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിഹാസം നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമെ നിരവധി സമ്മാനങ്ങളാണ് ഇവരെ തേടിയെത്തുന്നത്.
മുന്‍പ് സൈനാ നെഗ്വവാളിനും സച്ചിന്‍ കാര്‍ സമ്മാനിച്ചിരുന്നു. ഹെദരാബാദിലേയും വിജയവാഡയിലേയും സ്വര്‍ണാഭരണ കടകള്‍ സിന്ധുവിന് വിലകൂടിയ ആഭരണങ്ങളും കാഷ് െ്രെപസും സമ്മാനിച്ചിരുന്നു.ഞാന്‍ സച്ചിന്‍റെ കടുത്ത ആരാധികയാണെന്നും കുടുംബത്തോടൊപ്പം ചിത്രമെടുക്കുന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

NO COMMENTS

LEAVE A REPLY