മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.

152

ശബരിമല: മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മറ്റ് വിശേഷാല്‍പൂജകളില്ല. ഞായറാഴ്ച പുലര്‍ച്ചെ പതിവുപൂജകള്‍ക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും. 20-ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 450 പോലീസുകാരെ നിയോഗിച്ചു. സന്നിധാനത്ത് എസ്.പി.ക്കും പമ്ബയിലും നിലയ്ക്കലും ഡിവൈ.എസ്.പി.മാര്‍ക്കുമാണ് ചുമതല.

NO COMMENTS