മുഖ്യമന്ത്രിക്ക് പരാമര്‍ശം അനാദരവായി തോന്നിയെങ്കില്‍ ക്ഷമ പറയാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

189

തിരുവനന്തപുരം: തന്റെ അഭിപ്രായം മുഖ്യമന്ത്രിക്ക് അനാദരവായി തോന്നിയെങ്കില്‍ ക്ഷമ പറയാമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അനാദരവായി തോന്നിയെങ്കില്‍ ക്ഷമാപണം നടത്തുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല അവലോകനയോഗത്തില്‍ രാഷ്ട്രീയക്കാരനായല്ല അഭിപ്രായം പറഞ്ഞത്.
സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY