ശബരിമലയിലെ സ്ത്രീ പ്രവേശനം : ചില പ്രസ്താവനകള്‍ കണ്ടാല്‍ അയ്യപ്പന്മാരുടെ കണ്‍ട്രോള്‍ ഇല്ലായ്മയാണു പ്രശ്നം എന്നു തോന്നുമെന്ന് ടി. എന്‍. സീമ

274

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ ചില പ്രസ്താവനകള്‍ കണ്ടാല്‍ തീണ്ടാരിയല്ല അയ്യപ്പന്മാരുടെ കണ്‍ട്രോള്‍ ഇല്ലായ്മയാണു പ്രശ്നം എന്നു തോന്നുമെന്ന് അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റെ് ടി. എന്‍. സീമ. ക്യൂവില്‍ അടുത്തൊരു സ്ത്രീ നില്‍ക്കുന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുന്നില്ല എന്നും സീമ പറഞ്ഞു. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം; കീഴ്വഴക്കവും അവകാശവും എന്ന വിഷയത്തില്‍ വനിത സാഹിതിയും മാതൃകം ജില്ലാ കമ്മറ്റിയും ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ സംസാസാരിക്കുകയായിരുന്നു അവര്‍.

NO COMMENTS

LEAVE A REPLY