പാകിസ്താനിലെ സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും

202

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബറില്‍ ഇസ്ലമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും.ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച്‌ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടുത്തുന്നതിനായാണ് ഈ നടപടി.
നവംബര്‍ ഒമ്ബതിനും 10 നുമാണ് ഇസ്ലമാബാദില്‍ സാര്‍ക്ക് സമ്മേളനം നടക്കുന്നത്.എട്ട് രാജ്യങ്ങളാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍ക്കിലുള്ളത്.ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍.മാലിദ്വീപ്, ശ്രീലങ്ക എന്നിവയാണ് അംഗ രാജ്യങ്ങള്‍.ഉറിയിലെ ഭീകരാക്രമണത്തിന് നയതന്ത്രപരമായും അല്ലാതെയും മറുപടിനല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പാകിസ്താനെ രാജ്യാന്തരവേദികളില്‍ ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെടും. ഇതിനായി പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറും.ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും ഈ വിഷയം ഇന്ത്യ ഉന്നയിക്കും. ഇന്ത്യന്‍സംഘത്തെ നയിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിലപാട് ശക്തമായി യോഗത്തില്‍ ഉയര്‍ത്തും. ഉറി സംഭവത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഡി.ജി.എം.ഒ. പാകിസ്താന് കൈമാറും.അതേസമയം, കശ്മീരിലെ മനുഷ്യാവകാശപ്രശ്നങ്ങളില്‍നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ലജ്ജാരഹിതമായ ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.

NO COMMENTS

LEAVE A REPLY