തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ എറണാകുളത്തു നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തി

327

കൊച്ചി• തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എസ്‌ഇടിസി) എറണാകുളത്തു നിന്നുള്ള രാത്രി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു. തൂത്തുകുടി, തിരുനെല്‍വേലി സര്‍വീസ് മാത്രമായിരിക്കും രാത്രി അയക്കുക. കോട്ടയം വഴിയും പാലക്കാട് വഴിയുമുള്ള മധുര സര്‍വീസുകളും രണ്ട് സേലം സര്‍വീസുകളും റദ്ദാക്കി. ഉച്ചയ്ക്കു പുറപ്പെട്ട പോണ്ടിച്ചേരി, വേളാങ്കണി, ചെന്നൈ സര്‍വീസുകള്‍ പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരിക്കയാണ്. കോയമ്ബത്തൂരില്‍ നിന്നു അറിയിപ്പു ലഭിച്ചാല്‍ മാത്രമേ സര്‍വീസ് തുടരുകയുള്ളു. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ തമിഴ്നാട്ടില്‍ നിന്നും ഒാപ്പറേറ്റ് ചെയ്യുന്നില്ല.

NO COMMENTS

LEAVE A REPLY