റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി വിജയത്തിലേക്ക്

246

മോസ്കോ • സാമ്ബത്തിക അസ്ഥിരതയും ഉപരോധങ്ങളും ഉണ്ടായിട്ടും റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി വന്‍ വിജയം നേടുമെന്നു സൂചന. അധോസഭയായ ഡ്യൂമയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സീറ്റുകള്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ(63) പാര്‍ട്ടി കയ്യടക്കിയേക്കും. 2011നുശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണിത്.പ്രധാനമന്ത്രിയും പുടിന്റെ വലംകൈയുമായ ദിമിത്രി മെദ്വെദേവ് നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്കു ഡ്യൂമയില്‍ 450ല്‍ 238 സീറ്റ് ഇപ്പോള്‍ സ്വന്തമായുണ്ട്. പ്രധാനമന്ത്രിയായും പ്രസിഡന്റായും കഴിഞ്ഞ 17വര്‍ഷമായി അധികാരത്തിലിരിക്കുന്ന പുടിന്‍ ഇപ്പോള്‍ പ്രസിഡന്റായതിനാല്‍ സാങ്കേതികമായി പറഞ്ഞാല്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല.എന്നാല്‍ പുടിന് രാജ്യത്ത് അംഗീകാരത്തിന്റെ തോത് 80 ശതമാനമാണ്.

NO COMMENTS

LEAVE A REPLY