റഷ്യന്‍ പ്രതിരോധ വിമാനം തകര്‍ന്നുവീണ് 27 പേര്‍ മരിച്ചു

160

മോസ്കോ: റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വിമാനം തകര്‍ന്നുവീണ് 27 പേര്‍ മരിച്ചു. 32 സൈനിക ഉദ്യോഗസ്ഥരുമായി സഞ്ചരിയ്ക്കുകായിരുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഐഎല്‍ 18 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സൈബീരിയയിലെ യാക്കൂട്ടിയയില്‍ വച്ച്‌ പ്രാദേശിക സമയം വൈകിട്ട് 4.45നാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയത്തിന്റെ മൂന്ന് മി 8 ഹെലികോപ്റ്ററുകള്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ വിമാനം മൂന്ന് കഷ്ണങ്ങളായി തകരുകയായിരുന്നു.

NO COMMENTS

LEAVE A REPLY