അസാധുവാക്കിയ 500, 1000 നോട്ടുകള്‍ അഴുക്കുചാലിലും പുഴയിലും ഒഴുക്കിയ നിലയില്‍ കണ്ടെത്തി

133

ഗുവാഹത്തി • അസാധുവാക്കിയ 500, 1000 നോട്ടുകള്‍ അഴുക്കുചാലിലും പുഴയിലും ഒഴുക്കിയ നിലയില്‍ കണ്ടെത്തി. കീറി നശിപ്പിച്ച നിലയായിരുന്നു നോട്ടുകള്‍. ഗുവാഹത്തിയിലെ നരേംഗി റയില്‍വേ സ്റ്റേഷനു സമീപത്തെ അഴുക്കുചാലിലും ഭാരലു നദിയില്‍നിന്നുമായി 3.5 കോടി രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ ശരിക്കുള്ള നോട്ടുകളാണോ, അതോ കള്ളപ്പണമാണോയെന്നു പരിശോധിച്ചു വരികയാണ്. കള്ളപ്പണമായതിനാലാവാം നോട്ടുകള്‍ കീറിയതിനുശേഷം ഒഴുക്കിയതെന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറ‍ഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഗുവാഹത്തിയില്‍ രണ്ടിടങ്ങളിലെ അഴുക്കുചാലുകളില്‍നിന്നും നിന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കണ്ടെത്തിയിരുന്നു.