അസാധു നോട്ടുകള്‍ മാറാനെത്തുന്നവരുടെ കൈവിരലുകളില്‍ ഇനി മഷി പുരട്ടും

253

ന്യൂ‍ഡല്‍ഹി • അസാധുവായ നോട്ടുകള്‍ മാറാന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവരെ തിരിച്ചറിയാന്‍ തീരുമാനം. അസാധു നോട്ടുകള്‍ മാറാനെത്തുന്നവരുടെ കൈവിരലുകളില്‍ ഇനി മഷി പുരട്ടും. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരുടെ കൈയില്‍ മഷി പുരട്ടുന്ന മാതൃകയിലായിരുക്കും ഇത്. ബാങ്കുകളുടെ ക്യാഷ് കൗണ്ടറില്‍ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരേ ആളുകള്‍ തന്നെ പല ബാങ്കുകളില്‍നിന്നു പണമെടുക്കുന്നത് നിയന്ത്രിക്കാനും കള്ളപ്പണക്കാര്‍ നോട്ടുകള്‍ മാറ്റാന്‍ ആളുകളെ ഉപയോഗിക്കുന്നത് തടയാനും വേണ്ടിയാണിത്. ആരാധനാലയങ്ങള്‍ നേര്‍ച്ചപ്പണം ബാങ്കില്‍ നിക്ഷേപിക്കണം.ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.