നോട്ട് പിന്‍വലിക്കല്‍; സ്ഥിതി വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം

170

നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ധനമന്ത്രാലയത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒരു ദിവസത്തെ അവധിക്ക് ശേഷം ദില്ലിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് ബാങ്കുകള്‍ വീണ്ടും തുറക്കും.
അതേ സമയം നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ യോജിച്ച്‌ പോരാടാന്‍ തീരുമാനിച്ച പ്രതിപക്ഷകക്ഷികള്‍ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് ഉച്ചക്ക് യോഗം ചേരും. കോണ്‍ഗ്രസ്, സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒരുമിച്ച്‌ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളന നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വൈകിട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ വിഷയം എത്രനേരം വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

NO COMMENTS

LEAVE A REPLY