പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് ഇളവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

174

ന്യൂഡല്‍ഹി • പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് ഇളവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണു നീക്കം. പ്രതിസന്ധി പരിഹരിക്കാന്‍ നബാര്‍ഡിനു കേന്ദ്രം നിര്‍ദേശം നല്‍കും. ഏതൊക്കെ തരത്തിലാകും ഇളവുകള്‍ എന്നതു സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ. റിസര്‍വ് ബാങ്കിനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നോട്ട് മാറ്റി നല്‍കുന്നതില്‍നിന്നു സഹകരണ മേഖലയെ ഒഴിവാക്കിയത്.