നോട്ടുനിരോധനം മൂലം രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് അറുതി വരുത്തിക്കൊണ്ട് 500 ന്‍റെ നോട്ടുകള്‍ എത്തി

191

ന്യൂഡല്‍ഹി : നോട്ടുനിരോധനം മൂലം രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് അറുതി വരുത്തിക്കൊണ്ട് 500 ന്‍റെ നോട്ടുകള്‍ എത്തി. അഞ്ഞൂറിന്‍റെ 50 ലക്ഷം നോട്ടുകള്‍ പ്രസ് റിസര്‍വ് ബാങ്കിന് കൈമാറി. ഇനി ആര്‍.ബി.ഐയുടെ പരിശോധന കൂടി കഴിഞ്ഞാല്‍ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങും. പുതിയ 500 രൂപ നോട്ടുകളുടെ ആദ്യ ഗഡുവാണ് റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് നാസികിലെ പ്രസില്‍ നിന്നും എത്തിയത്. രൂപ നോട്ടുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. 100 ന്‍റേയും 50 ന്‍റേയും നോട്ടുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തിരുന്നു. അഞ്ഞൂറിനൊപ്പം പിന്‍വലിച്ച 1000 രൂപ നോട്ടിനു പകരം 2000 രൂപ നോട്ട് വിപണിയില്‍ എത്തിയെങ്കിലും 500 രൂപയുടെ പുതിയ നോട്ട് ലഭിച്ചിരുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എ.ടി.എമ്മുകളില്‍ പലതും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.