കൂത്തുപറമ്പിനടുത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു ; കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും മാങ്ങാട്ടിടം പഞ്ചായത്തിലും ബിജെപി ഹര്‍ത്താല്‍

207

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു വെട്ടേറ്റതിനു പിന്നാലെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കൈതേരി സ്വദേശി വിവേകിനാണ് വൈകിട്ടോടെ വെട്ടേറ്റത്.വയറിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊക്കിലങ്ങാടിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും മാങ്ങാട്ടിടം പഞ്ചായത്തിലും ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെയും സ്‌കൂളുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY