ആര്‍എസ്‌എസ നേതാക്കാള്‍ മുപ്പത്തിയെട്ട് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയുമായി മുന്‍പ്രവര്‍ത്തകന്‍

330

തിരുവനന്തപുരം: ആര്‍എസ്‌എസ നേതാക്കാള്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയുമായി മുന്‍പ്രവര്‍ത്തകന്‍ രംഗത്ത്. എസ്. വിഷ്ണുവാണ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യക്കുറിപ്പെഴുതാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. ആര്‍എസ്‌എസ് നേതാക്കാള്‍ തന്നെ 38 ദിവസം തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചെന്നാണ് വിഷ്ണുവിന്‍റെ പരാതി. ഫസല്‍ വധക്കേസിലും ധന്‍രാജ് വധക്കേസിലും ഉള്‍പ്പെട്ട പ്രതികളെ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വിഷ്ണു പറഞ്ഞു. വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY