റോവിങ്, കനോയിങ് കയാക്കിങ് സെലക്ഷൻ ട്രയൽസ്

7

കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റോവിങ്, കനോയിങ് കയാക്കിങ് എന്നീ ഇനങ്ങളിൽ സ്‌പോർട്‌സ് അക്കാദമികളിലെ 7, 8, 9 ക്ലാസുകളിലേക്കും പ്ലസ് വൺ, ഡിഗ്രി (ഒന്നാം വർഷം) ക്ലാസുകളിലേക്കും കായിക താരങ്ങൾക്കായുള്ള സെലക്ഷൻ ട്രയൽസ് മാർച്ച് 12ന് നടക്കും.

ആലപ്പുഴ എസ്.ഡി.വി ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടാണ് വേദി. കനോയിങ് & കയാക്കിങ് 8 മുതൽ 12 വരെയും റോവിങ് ഉച്ച 1 മുതൽ 6 വരെയുമാണ് സമയം.

7, 8 ക്ലാസുകളിലേക്കാണ് പ്രവേശനം. സംസ്ഥാനത്ത് 1, 2, 3 സ്ഥാനം നേടുന്നവർക്കും ദേശീയ മത്സരത്തിൽ പങ്കെടുത്തവർക്കും 9-ാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. ഒൻപതാം ക്ലാസുകളിലേക്ക് സെലക്ഷന് ഹാജരാകുന്നവർ സംസ്ഥാന മത്സരങ്ങളിൽ മൂന്നാം സ്ഥാനമെങ്കിലും നേടിയിരിക്കണം. ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയിട്ടുള്ളവർക്ക് നേരിട്ട് പ്രവേശനമുണ്ട്. പ്ലസ് വൺ, കോളേജ് അക്കാദമികളിലേക്കുള്ള സെലക്ഷന് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.

താൽപര്യമുള്ളവർ അന്ന് രാവിലെ എട്ടിന് ആലപ്പുഴ എസ്.ഡി.വി ബോയ്‌സ് എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.

NO COMMENTS

LEAVE A REPLY