രൂപ ഗാംഗുലി ഇനി രാജ്യസഭാംഗം

263

ന്യൂഡല്‍ഹി• നടിയും ബിജെപി നേതാവുമായ രൂപ ഗാംഗുലിയെ രാജ്യസഭയിലേക്കു നേമിനേറ്റ് ചെയ്തു. ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണു നാല്‍പത്തെട്ടുകാരിയായ രൂപയ്ക്കു നറുക്കുവീണത്.എണ്‍പതുകളില്‍ ദൂരദര്‍ശനിലെ മഹാഭാരതം ഹിന്ദി സീരിയലില്‍ ദ്രൗപദിയുടെ വേഷമണിഞ്ഞാണു രൂപ ജനമനസ്സുകളില്‍ സ്ഥാനംപടിച്ചത്. ഏതാനും ഹിന്ദി, ബംഗാളി സിനിമകളിലും രൂപ അഭിനയിച്ചിട്ടുണ്ട്. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.