യൂറോപ്പിലെ മികച്ച ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു

267

മൊണാക്കോ: യൂറോപ്പിലെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരമായി ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു .അന്തിമ പട്ടികയിലുണ്ടായിരുന്ന റയല്‍ മാഡ്രിഡ് ടീമംഗം വെയില്‍സിന്റെ ഗാരെത് ബെയ്ല്‍, സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് പോര്‍ച്ചുഗലുകാരനായ ക്രിസ്റ്റ്യാനോയെ യൂറോപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

റയലിനൊപ്പം യൂറോപ്യന്‍ ചാമ്ബ്യന്‍സ് ലീഗ് കിരീടമായിരുന്നു ആദ്യം റൊണാള്‍ഡോയെ തേടിയെത്തിയത്.തൊട്ടു പിന്നാലെ പോര്‍ച്ചുഗലിനെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാമ്ബ്യന്മാരാക്കിയതിന്റെ ക്രെഡിറ്റും ലഭിച്ചു. യുവേഫയിലെ 55 അംഗരാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ തെരഞ്ഞെടുത്തത്.

NO COMMENTS

LEAVE A REPLY