റൊണാള്‍ഡോയും സംഘവും മുട്ടു മടക്കി ; ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക്

55

ലോക ഒന്നാം നമ്പർ ടീമായ ബെല്‍ജിയത്തിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് റൊണാള്‍ഡോയും സംഘവും മുട്ടു മടക്കിയത്. സെവിയ്യയില്‍ നടന്ന ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയത്തി നെതിരെ നിലവിലെ ചാമ്ബ്യന്‍മാരായ പോര്‍ച്ചുഗലിന് തോല്‍വി. ജയത്തോടെ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ബെല്‍ജിയത്തിന് ഇറ്റലിയാണ് അടുത്ത എതിരാളികള്‍. ആദ്യ പകുതിയിലെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്.

ഇരു ടീമുകളും കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും നടത്താതിരുന്ന ആദ്യ പകുതിയില്‍ പക്ഷേ മികച്ച അവസരങ്ങള്‍ ലഭിച്ചത് പോര്‍ച്ചുഗലിനായിരുന്നു. ആറാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ താരം ഡിയോഗോ ജോട്ടയ്ക്ക് നല്ല അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. 25ആം മിനിട്ടില്‍ റൊണാള്‍ഡോയുടെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ബെല്‍ജിയം ഗോള്‍ കീപ്പര്‍ ഒരു ഫുള്‍ ഡൈവിലൂടെ തടഞ്ഞിട്ടു.

ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബെല്‍ജിയം മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു

NO COMMENTS