യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ കുടിയേറ്റ ബോട്ട് മുങ്ങി 14 അഭയാര്‍ഥികള്‍ മരിച്ചു

348

റോം • ലിബിയന്‍ തീരത്തുനിന്നു റബര്‍ ബോട്ടുകളില്‍ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റ ബോട്ട് മുങ്ങി 14 അഭയാര്‍ഥികള്‍ മരിച്ചു. 2400 അഭയാര്‍ഥികളെ രക്ഷിച്ചതായി ഇറ്റാലിയന്‍ തീരസേന അറിയിച്ചു.
ഇരുപത്തഞ്ചിലേറെപ്പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നോര്‍വീജിയന്‍ കപ്പലാണു നടുക്കടലില്‍ കുടുങ്ങിയ അഭയാര്‍ഥികളെ രക്ഷിച്ചത്. അഭയാര്‍ഥികളേറെയും പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

NO COMMENTS

LEAVE A REPLY