ഇന്ത്യ 150 റണ്‍സ് പിന്നിടുമ്പോൾ രോഹിത് ശര്‍മയ്ക്ക് 29-ാം സെഞ്ചറി

141

ബെംഗളൂരു: ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത് ഇന്ത്യ 150 റണ്‍സ് പിന്നിടുമ്പോൾ രോഹിത് ശര്‍മയ്ക്ക് ഏകദിന കരിയറിലെ 29-ാം സെഞ്ചുറി .110 പന്തില്‍ മൂന്നക്കം കടന്ന ഓസീസിനെതിരേ ഇതേ മൈതാനത്ത് രോഹിത് ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്. സെഞ്ചുറി തികച്ച രോഹിത്തിന്റെ മികവില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 150 റണ്‍സ് പിന്നിട്ടു. ഒന്നിന് 161 റണ്‍സെന്ന നിലയിലാണ് 31 ഓവര്‍ പിന്നിടുമ്ബോള്‍ ഇന്ത്യ.

ഓപ്പണര്‍ കെ.എല്‍ രാഹുലിനെ 13-ാം ഓവറില്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 19 റണ്‍സെടുത്ത രാഹുലിനെ ആഷ്ടണ്‍ അഗര്‍ പുറത്താക്കി.103 റണ്‍സുമായി രോഹിത് ശര്‍മയും 32 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്രീസില്‍. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. രാജ്കോട്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രണ്ടു റണ്‍സകലെ നഷ്ടമായ സെഞ്ചുറി സ്മിത്ത് ബെംഗളൂരു ചിന്നസ്വാമിയില്‍ സ്വന്തമാക്കുക യായിരുന്നു.സ്മിത്തിനു ശേഷം 54 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത് മാര്‍നസ് ലബുഷെയ്നുമൊത്ത് 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

ഏകദിനത്തില്‍ ലബുഷെയ്നിന്റെ ആദ്യ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികച്ച ഒരു ക്യാച്ചിലാണ് ലബുഷെയ്ന്‍ പുറത്തായത്.അലക്സ് കാരി (35), ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19), മിച്ചല്‍ സ്റ്റാര്‍ക്ക് (0), ആഷ്ടണ്‍ ടേണര്‍ (4), പാറ്റ് കമ്മിന്‍സ് (0), ആദം സാംപ (1) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍.ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഷമിക്ക് ഇതോടെ 200 വിക്കറ്റുകളായി. 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ ബുംറ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മികച്ച എക്കണോമി റേറ്റ് കാത്തു.

NO COMMENTS