ആഭരണ നിർമാണശാലയിൽ നിന്നു 38 പവൻ ആഭരണങ്ങളുമായി തൊഴിലാളികൾ കടന്നു

173

കൊല്ലം ∙ നഗരത്തിലെ ആഭരണ നിർമാണശാലയിൽ നിന്നു 38 പവൻ ആഭരണങ്ങളുമായി തൊഴിലാളികൾ കടന്നു. ഉളിയക്കോവിൽ ക്ഷേത്രത്തിനു സമീപം ആരാധനാനഗർ മൂന്നു കൈപ്പള്ളി വീട്ടിൽ വെങ്കിടേഷിന്റെ (വെങ്കിടകൃഷ്ണൻ) വീടിനോടു ചേർന്നുള്ള നിർമാണസ്ഥലത്തു നിന്നാണ് ആഭരണങ്ങൾ കടത്തിയത്. ഇവിടെ നിന്നു കാണാതായ തൊഴിലാളികളും പശ്ചിമബംഗാൾ സ്വദേശികളുമായ അഭിജിത്ത്, മംഗൾ എന്നിവർക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.