ഗള്‍ഫില്‍നിന്നും  എയര്‍പോര്‍ട്ടില്‍ എത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശിയെ വാഹനം തടഞ്ഞുനിര്‍‍ത്തി  വെട്ടി പരിക്കേല്‍പ്പിച്ച സംഘം 4 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങല്‍ കവര്‍ന്നു

166

ഗള്‍ഫില്‍നിന്നും  എയര്‍പോര്‍ട്ടില്‍ എത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശിയെ വാഹനം തടഞ്ഞുനിര്‍‍ത്തി  വെട്ടി പരിക്കേല്‍പ്പിച്ച സംഘം 4 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങല്‍ കവര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘമാണ് കാറിന്‍റെ ഗ്ലാസ് തകര്‍ത്ത ശേഷം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആഭരണങ്ങല്‍ കവര്‍ന്നതായി പരാതി നലകിയിരിക്കുന്നത്.്. വെട്ടേറ്റ് സാരമായി പരിക്കേറ്റ മാര്‍ത്താണ്ഡം വിളവന്‍കോട് മേലെകാട്ടുവിള വീട്ടില്‍ സുനില്‍(30) നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം.ഗള്‍ഫില്‍നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടംഗ സംഘവുമായി വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോവളം വെള്ളാറില്‍ വച്ച്  വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്ന്  പിന്നില്‍നിന്നെത്തിയ സംഘം വിഴിഞ്ഞം വിജയാബാങ്കിന് സമീപം വച്ച് കാര്‍ തടഞ്ഞുനിര്‍‍ത്തി  ഗ്ലാസ്സ് തല്ലിതകര്‍ക്കുകയും ഇത് തടയാന്‍ ശ്രമിച്ച സുനിലിന്‍റെ ഇടത് കാലിനും ഇടത് കൈക്കും വെട്ടി പരിക്കേല്‍പ്പിച്ച ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.  സംഭവത്തിന് ശേഷം പ്രതികള്‍ കടന്ന്കളഞ്ഞു.പ്രദേശത്തെ സിസി ടി വി ദൃഷ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വിഴിഞ്ഞം എസ്.ഐ.പറഞ്ഞു. 

NO COMMENTS

LEAVE A REPLY