ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു

309

തൃശൂര്‍ : ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.

NO COMMENTS