ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്‍റെ പാര്‍ക്കിംഗില്‍ നിന്നും ഓഡി കാറുമായി കടന്ന യുവാവിനെ പോലീസ് തിരയുന്നു

220

ന്യൂഡല്‍ഹി: ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്‍റെ പാര്‍ക്കിംഗില്‍ നിന്നും ഓഡി കാറുമായി കടന്ന യുവാവിനെ പോലീസ് തിരയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബിസിനസുകാരനായ അര്‍ജ്ജുന്‍ ഗാര്‍ഗിന്റെയാണ് കാര്‍. ഏരിയോസിറ്റിയിലെ ഹോളിഡേ ഇന്‍ ഹോട്ടലിലായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്താണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.
ശനിയാഴ്ച രാത്രി 10 മണിയോടെ പാര്‍ക്കിംഗിലെത്തിയ യുവാവ് വെള്ള ഓഡി ക്യു7നുമായി കടക്കുകയായിരുന്നു. 2 മണിക്കൂറിന് ശേഷമാണ് കാര്‍ മോഷണം പോയത് ഹോട്ടല്‍ ജീവനക്കാര്‍ അറിയുന്നത്.
9.45ഓടെ ഹോട്ടലിലെത്തിയ യുവാവ് കൗണ്ടറിലെത്തി കാറിന്റെ താക്കോല്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭ്യമായിട്ടുണ്ട്. മിനിട്ടുകള്‍ക്ക് ശേഷമാണ് ഇയാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ഓടിച്ച്‌ പോയത്.