തൃശൂരില്‍ വന്‍ ജ്വല്ലറി കവര്‍ച്ച

266

തൃശൂര്‍: തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജുവല്ലറിയില്‍ സൂക്ഷിച്ചിരുന്ന ആറു കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സംഭവത്തെതുടര്‍ന്ന് പോലീസ് ജ്വല്ലറിയില്‍ പരിശോധന നടത്തി വരികയാണ്.

NO COMMENTS

LEAVE A REPLY