കാവല്‍ക്കാരനെ കെട്ടിയിട്ട് ബിവറേജസ് ഔട്ട്ലറ്റില്‍ നിന്നും 15 ലക്ഷം രൂപ കവര്‍ന്നു

218

കൊല്ലം: ശാസ്താംകോട്ടയിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട ശേഷം വന്‍ കവര്‍ച്ച. മുന്‍ വശത്തെ ഷട്ടര്‍ തകര്‍ത്ത് 14 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇന്നലെ രാത്രി 11നും 11.30നും ഇടയ്ക്കായിരുന്നു സംഭവം. ജീവനക്കാര്‍ എല്ലാം പോയ ശേഷം നാല് പേര്‍ വന്ന് തന്നെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്നശേഷമാണ് മോഷണമെന്ന് ജീവനക്കാരന്‍ പറഞ്ഞു. മോഷണത്തിനുശേഷം ഇവര്‍ തന്നെ മോചിപ്പിച്ചതായും പറഞ്ഞു. എന്നാല്‍ വിവരം പൊലീസിനെ അറിയിച്ചില്ല. പന്ത്രണ്ട് മണിയോടെ അതു വഴി പട്രോളിംഗിനെത്തിയ ശാസ്താംകോട്ട പൊലീസ് സംഭവ സ്ഥലത്ത് ആള്‍ കൂട്ടം കണ്ടു ഇറങ്ങിയതോടെയാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്നത് വിശ്വസനീയമെങ്കിലും അകത്ത് പണം സൂക്ഷിക്കുന്ന ലോക്കര്‍ അനായാസം തകര്‍ത്തെന്ന് പറയുന്നത് പൊലീസിന് വിശ്വസിക്കാനാവുന്നില്ല. ഷട്ടര്‍ കുത്തി പൊളിച്ചാണോ മറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള താക്കോല്‍ ഉപയോഗിച്ചാണോ പണം കവര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.ശാസ്ത്രീയ തെളിവെടുപ്പിന് ഫോറിന്‍സിക് ടീം എത്തുന്നതിന് മുമ്ബ് പൊലീസ് ഉള്‍പ്പടെ ആരും അകത്ത് കടന്നിട്ടില്ല. ബിവറേജസ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്ബ് ഫോറിന്‍സിക് ടീം എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

NO COMMENTS

LEAVE A REPLY