വീട് കുത്തിത്തുറന്ന് 20 പവനും പണവും കാറും കവര്‍ന്നു

187

കാസര്‍ഗോട് : കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കടന്പാര്‍ സ്വദേശി കെ.രവീന്ദ്രനാഥിന്‍റെ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണ്ണവും 42000 രൂപയും രണ്ട് മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു.വീട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി റിറ്റ്സ് കാറും മോഷണം പോയി. ഇന്നലെ രാത്രിയോടെ ആയിരുന്നു കവര്‍ച്ച നടന്നത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി തോംസന്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY