കൂത്താട്ടുകുളം∙ പാലക്കുഴയിൽ ബൈക്ക് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന ദേവാലയ ശുശ്രൂഷകൻ മരിച്ചു. വടകര സെന്റ് ജോർജ് സുറിയാനി പള്ളിയിലെ മദ്ബഹ ശുശ്രൂഷകൻ വടകര പ്ലാക്കീൽ(കുന്നേൽ) മാത്യു പൈലി(സണ്ണി-53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ. സംസ്ക്കാരം പിന്നീട്.