റാന്നിക്കു സമീപം അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് മറി‍ഞ്ഞ് 18 പേര്‍ക്കു പരുക്ക്

233

പത്തനംതിട്ട• ശബരിമല പാതയില്‍ റാന്നി ളാഹ വിളുവഞ്ചിക്കുസമീപം അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് മറി‍ഞ്ഞ് 18 പേര്‍ക്കു പരുക്ക്. ബസ് തെന്നി റോഡില്‍ കുറുകെ കിടന്നു ഗതാഗതം സ്തംഭിച്ചിരുന്നു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ഇവര്‍ ശബരിമലയിലേക്കു പോകുകയായിരുന്നു.
പരുക്കേറ്റവര്‍: മുകേഷ് (39), സുരേഷ് (56), ബാലാജി (45), ബാലാജി (40), നരേഷ് (17), മുരളിക്കണ്ണ് (42), രമേഷ് (43), ലളിത (60), സച്ചിന്‍ (11), വസന്തകുമാരി (60), മുകുന്ദ് (12), രാജേഷ് കണ്ണ് (60), രമേശ് ബാബു (67), വെങ്കിടേഷ് (63), ശങ്കരന്‍ (34), ലക്ഷ്മിദേവി (69), സുരേഷ് കണ്ണന്‍ (48), അനില്‍ ഗുപ്ത (59).

NO COMMENTS

LEAVE A REPLY