മലപ്പുറം • ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വടക്കന്‍ പാലൂര്‍ പാറാന്തോടന്‍ മുസയുടെ മകന്‍ സൈനുദ്ദീന്‍ (35) ആണു മരിച്ചത്. ഇന്നു പുലര്‍ച്ചെ മുന്നരയോടെ പുലാമന്തോളിലായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന ഷെരീഫിനെ (35) പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.