ദേശീയപാതയിൽ വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരായ നാലു പേർ മരിച്ചു

155

ഹരിപ്പാട് ∙ ദേശീയപാതയിൽ വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരായ നാലു പേർ മരിച്ചു. കരുവാറ്റ വഴ‍ിയമ്പലത്ത് ഇന്നു പുലർച്ചെ 12.30 ന് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ മൂന്നു പേർ മരിച്ചു. തകഴി കുന്നുമ്മ സാവിത്ത് മൻസ‍ിലിൽ മുഹമ്മദ് കോയയുടെ മകൻ മുഹമ്മദ് സാവിത്ത് (26), തകഴി സ്വദേശ‍ികളായ നൗഷാദ് (സജീർ), അനസ് എന്നിവരാണു മരിച്ചത്. പുലർച്ചെ 12.30 ന് ആയിരുന്നു അപകടം. മൂന്നുപേരും ഒരു ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.ദേശീയപാതയിൽ കരിയിലക്കുളങ്ങരയിൽ പിക്കപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പത്തിയ‍ൂർ കിഴക്ക് ആലംപള്ളിൽ വിഎസ് വിഹാറിൽ വിശ്വനാഥപിള്ളയുടെ ഭാര്യ സാവിത്രിയമ്മ (52) മരിച്ചു. വിശ്വനാഥപിള്ളയെ ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ന് ആയിരുന്നു അപകടം.