ദേശീയ പാതയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

176

ഹരിപ്പാട്: കരുവാറ്റയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. കൊല്ലത്തേയ്ക്ക് പോയ ജീപ്പും ആലപ്പുഴയ്ക്ക് വന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്.
തകഴി സ്വദേശികളായ മുഹമ്മദ് സമിത്ത്, അനസ്, സജീര്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‍റെ അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചത്.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

NO COMMENTS

LEAVE A REPLY