റിയാദ് കെ,എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റി കെ.എസ്.അബ്ദുല്ല അവാര്‍ഡ് നൽകി ആദരിച്ചു.

323
റിയാദ് കെ.എം.സി.സികാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത് കെ.എസ്.അബ്ദുല്ല അവാര്‍ഡ് ലണ്ടന്‍ മുഹമ്മദ് ഹാജിക്ക് യേനപ്പൊയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ.അബ്ദുല്ലക്കുഞ്ഞി സമ്മാനിക്കുന്നു.

ഉപ്പള : റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് തോട്ടയുടെ അധ്യക്ഷതയിൽ രണ്ടാമത് കെ.എസ്.അബ്ദുല്ല അവാര്‍ഡ് ലണ്ടന്‍ മുഹമ്മദ് ഹാജിക്ക് സമ്മാനിച്ചു. ഉപ്പള വ്യാപര ഭവനില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ യേനപ്പൊയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ.അബ്ദുല്ലക്കുഞ്ഞി അവാര്‍ഡ് സമ്മാനിച്ചു. ജീവിതം തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റിവെച്ച ലണ്ടന്‍ മുഹമ്മദ് ഹാജി ഒരു മാതൃക പുരുഷനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവാര്‍ഡ് ദാന ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമുറദ്ദീന്‍ ഉദ്ഘാടനം ചെയ്തു. റിയാദ് കെ,എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് തോട്ട അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. എബി കുട്ടിയാനം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി കെ,എസ്.അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ഉപഹാര സമര്‍പ്പണം നടത്തി.

ഷാഹുല്‍ ഹമീദ് ബന്തിയോട്, യഹ്‌യ തളങ്കര, യു.കെ.യൂസഫ്, ഡോ.ഇസ്സുദ്ദീന്‍, ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂര്‍, ഫക്രുദ്ദീന്‍ കുനില്‍, കെ.എസ്.അന്‍വര്‍ സാദാത്ത്, പി.ബി.അഹമ്മദ്, കെ.ഐ.മുഹമ്മദ് റഫീഖ്, എ.അബ്ദുല്‍ റഹ്മാന്‍, എം.അബ്ദുല്ല മുഗു, എം.അബ്ബാസ്,അബ്ബാസ് ഓണന്ത പി.എച്ച്.അബ്ദുല്‍ ഹമീദ്, സയ്യിദ് സൈഫുള്ള തങ്ങള്‍, പി.എച്ച്.അബ്ദുല്‍ ഹമീദ്, എം.ബി.യൂസഫ്, , ഷുക്കൂര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, സെഡ്.എ.കയ്യാര്‍, ഹനീഫ് കല്‍മട്ട, എം.എസ്.എ.സത്താര്‍, മഹ്മൂദ് മണ്ണംകുഴി, റസാഖ് അയ്യൂര്‍, മുനീര്‍ ബേരിക്കെ, ജമാല്‍ തൃക്കരിപ്പൂര്‍, ഉസ്മാന്‍ ബായാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ.മുഹമ്മദ് തൈവളപ്പ് നന്ദി പറഞ്ഞു. റിയാദ് കെഎംസിസി ജില്ലാ പ്രസിഡണ്ടായിരുന്ന നാസര്‍ എടനീരിന്റെ സമരണാര്‍ത്ഥം ഒരു കുടുംബത്തിന് നല്‍കുന്ന ധനസഹായം മുന്‍ പ്രസിഡണ്ട് വി.പി.അസീസ് ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിച്ചു.

NO COMMENTS