14 സെക്കന്റ് പെണ്‍കുട്ടിയെ തുറിച്ചു നോക്കിയാല്‍ കേസെടുക്കാം: ഋഷിരാജ് സിങ്

192

കൊച്ചി: 14 സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ചു നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണം. കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസയുടെ സാംസ്‌കാരികോത്സവത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്തു പ്രതികരിക്കാത്തതു ചൂഷണം കൂടിവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഏക ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി.

NO COMMENTS

LEAVE A REPLY