റിയോ ഒളിംപിക്സ് വേദിക്ക് സമീപം വെടിവയ്പ്

220

റിയോ ഡി ജനീറോ ∙ റിയോ ഒളിംപിക്സ് മൽസരങ്ങൾ നടക്കുന്ന വേദിക്ക് സമീപം വെടിവയ്പ്. മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസിനുനേരെയാണ് വെടിവയ്പുണ്ടായത്. രണ്ടുപേർക്ക് പരുക്കേറ്റു. ബസിന്റെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചാണ് രണ്ടുപേർക്കു പരുക്കേറ്റത്.

വെടിവച്ചത് ആരാണെന്നു വ്യക്തമല്ല. ബാസ്കറ്റ് ബോൾ മൽസരം നടക്കുന്ന വേദിയിൽനിന്നും പ്രദാനവേദിയിലേക്ക് മാധ്യമപ്രവർത്തകരുമായി വരികയായിരുന്ന ബസാണ് ആക്രമിക്കപ്പെട്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബസിൽ ഇന്ത്യക്കാരായ മാധ്യമപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല.

ഒളിംപിക്സ് മൽസരങ്ങൾ നടക്കുന്ന റിയോയുടെ തെരുവുകളിൽ അക്രമങ്ങൾ പതിവായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY