വനിതാ ഫുട്ബോള്‍: ബ്രസീലിനെ അട്ടിമറിച്ച്‌ സ്വീഡന്‍ ഫൈനലില്‍

274

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 3-4 ന് തകര്‍ത്താണ് സ്വീഡന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്
റിയോ ഡി ജനെയ്റോ: വനിതാ ഫുട്ബോളില്‍ ശക്തരായ ബ്രസീലിനെ അട്ടിമറിച്ച്‌ സ്വീഡന്‍ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 3-4 ന് തകര്‍ത്താണ് സ്വീഡന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.
നിശ്ചിത സമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനാല്‍ മത്സരം എക്സട്രാ ടൈമിലേക്ക് നീങ്ങി. എന്നാല്‍ എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു.
ബ്രസീലാണ് ആദ്യം കിക്ക് എടുത്തത്. ബ്രസീല്‍ സൂപ്പര്‍ താരം മാര്‍ത്ത എടുത്ത കിക്ക് സ്വീഡന്‍ ഗോളിയെ മറികടന്ന് ഗോള്‍ മുഖത്ത് പതിച്ചു. സ്വീഡന്‍ താരം ലോട്ട ഷെലിനും ആദ്യ കിക്ക് തന്നെ ഗോളാക്കി മാറ്റി. രണ്ടാം കിക്കെടുത്ത ബ്രസീലിയന്‍ താരം ക്രിസ്റ്റീനയ്ക്കും സ്വീഡന്‍ താരം കൊസോവറെ അസലാനിയ്ക്കും പിഴച്ചു. എന്നാല്‍ മൂന്നാം കിക്കില്‍ ഇരു ടീമും ഗോള്‍ കണ്ടെത്തി.
നാലാം കിക്കും ഇരു ടീമുകള്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം 3-3 ന് സമനിലയിലായി. എന്നാല്‍ ബ്രസീലിന്റെ അഞ്ചാം കിക്കെടുത്ത അന്‍ഡ്രേസയ്ക്ക് പിഴച്ചു. എന്നാല്‍ അഞ്ചാം കിക്കെടുത്ത സ്വീഡന്‍ താരം ലിസാ ധാല്‍ക്കവിസ്റ്റ് ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ ബാര്‍ബാറയുടെ പ്രതിരോധം തകര്‍ത്ത് ഗോളാക്കി മാറ്റി സ്വീഡനെ വനിതാ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒളിമ്ബിക്സ് ഫൈനലില്‍ എത്തിച്ചു.

NO COMMENTS

LEAVE A REPLY