റിയോ ഒളിംപിക്സ്; പുരുഷഹോക്കിയില്‍ ഇന്ത്യ പൊരുതിത്തോറ്റു

199

റിയോ: ഒളിംപിക്സ് പുരുഷ ഹോക്കി മത്സരത്തില്‍ ഇന്ത്യ ഹോളണ്ടിനോട് പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളികള്‍ക്കായിരുന്നു തോല്‍വി. അവസാന നിമിഷം ലഭിച്ച അഞ്ച് പെനാല്‍റ്റി കോര്‍ണറുകളിലും ഗോളുകള്‍ നേടാന്‍ കഴിയാതിരുന്നതാണ് അര്‍ഹിച്ച സമനില ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉജ്വല പ്രകടനം കാഴ്ചവെച്ചു.ആദ്യ മൂന്നു ക്വാര്‍ട്ടറുകളിലും മികച്ച ഇന്ത്യ പ്രകടനം പുറത്തെടുത്തപ്പോള്‍ അവസാന ക്വാര്‍ട്ടറിലാണ് ഹോളണ്ട് മുന്നേറ്റം നടത്തിയത്. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ റോജര്‍ ഹോഫ്മാനിലൂടെ ഹോളണ്ട് ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആറു മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ വി.ആര്‍ രഘുനാഥ് പെനാല്‍റ്റി കോര്‍ണറിലൂടെ ഗോള്‍ മടക്കി.
കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വാന്‍ഡര്‍ വെര്‍ഡന്‍ ആണ് ഹോളണ്ടിന്റെ വിജയ ഗോള്‍ നേടിയത്. അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ ക്യാപ്റ്റന്‍ ശ്രീജേഷിന്റെ മിന്നല്‍ സേവുകള്‍ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല.ക്വാര്‍ട്ടറിലെത്താന്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യയ്ക്ക് ഇനി അവസാന മത്സരത്തില്‍ കാനഡയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ കഴിയുകയുള്ളൂ. ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം അവശേഷിക്കെ രണ്ടു തോല്‍വിയും ഒരു ജയവും ഒരു സമനിലയുമായി ആറു പോയന്റോടെ മൂന്നാമതാണ് ഇന്ത്യ. 10 പോയന്റോടെ ഹോളണ്ട് ആണ് ഗ്രൂപ്പില്‍ ഒന്നാമത്.

NO COMMENTS

LEAVE A REPLY