അമ്പെയ്ത്ത്: ദീപിക കുമാരി പ്രീക്വാർട്ടറിൽ

278

റിയോ ∙ അമ്പെയ്ത്ത് റീക്കര്‍വ് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാർട്ടറിൽ കടന്നു. ദീപിക 6-2ന് ഇറ്റലിയുടെ ഗ്വെൻഡലിന സർറ്റോറിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 27-24 നഷ്ടമായ ദീപിക, പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടർന്നുള്ള മൂന്നു സെറ്റുകൾ 29-26, 28-26, 28-27 എന്നീ നിലയിൽ ദീപിക പിടിച്ചെടുത്തു.

പ്രീക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ചൈനീസ് തായ്‌പെയിയുടെ ടാന്‍ യാ ടിങ്ങാണ് ദീപികയുടെ എതിരാളി. നേരത്തെ, പ്രാഥമിക റൗണ്ടിൽ ജോര്‍ജിയയുടെ എസെബ്വ ക്രിസ്റ്റിനെ 4-6ന് പരാജയപ്പെടുത്തിയാണ് ദീപിക രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ഇതേ ഇനത്തിൽ ബൊംബെ‌യ്‌ലാ ദേവിയും പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്. ഇന്നാണ് ഇരുവരുടെയും പ്രീ–ക്വാർട്ടർ പോരാട്ടങ്ങൾ. പുരുഷ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ അതാനു ദാസ് കഴിഞ്ഞ ദിവസം പ്രീക്വാർട്ടറിലെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY