ഓണത്തിന് കേരളം ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി വാങ്ങും

174

കൊച്ചി: ഓണം ആഘോഷിക്കാന്‍ കേരളം ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി വാങ്ങുന്നു. കേരള സര്‍ക്കാര്‍ ഇത് ആദ്യമായാണ് ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി വാങ്ങുന്നത്. ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തല സംഘം ആന്ധ്രയിലെത്തി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇപ്രകാരം ഓണത്തിനു മുമ്ബ് തന്നെ ആന്ധ്രയില്‍ നിന്നും 7000 ടണ്‍ അരി കേരളത്തിലെത്തും. ഓണത്തിനു ശേഷവും കേരളം ആവശ്യപ്പെടുന്ന അളവില്‍ ആന്ധ്രപ്രദേശ് അരി ഇറക്കുമതി ചെയ്യും. ഏജന്റുമാരുടേയും മറ്റും സഹായം കൂടാതെ നേരിട്ടായിരിക്കും അരി വാങ്ങുക. മുന്‍കാലങ്ങളില്‍ സപ്ലൈക്കോ വഴിയായിരുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളം അരി ഇറക്കുമതി ചെയ്തിരുന്നത്. ഏജന്റുമാരും ഇടനിലക്കാരും വഴിയുള്ള ഇടപാടുകളില്‍ വന്‍ തുകയാണ് കമ്മീഷനായും കൈക്കൂലിയായും നഷ്ടമാകുന്നത്. ഇത്തരം ഇടപാടുകള്‍ ഒഴിവാക്കുന്നതിലൂടെ നല്ലൊരു തുക ലാഭിക്കാനും വിലക്കുറവില്‍ അരി വിപണിയിലെത്തിക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

NO COMMENTS