ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് റെക്സ് ടില്ലെഴ്സണ്‍

245

വാഷിങ്ടണ്‍: ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് വിദേശ സെക്രട്ടറി റെക്സ് ടില്ലെഴ്സണ്‍. ഏഷ്യയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം. . ഇന്ത്യ യുഎസിന്റെ നയതന്ത്ര പങ്കാളിയാണ്. എന്നാല്‍, ചൈനയുമായി അങ്ങനെയല്ല. ചൈന ഒരു ജനാധിപത്യ സമൂഹമല്ലെന്നും ടെല്ലിഴ്സണ്‍ പറഞ്ഞു.
അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബറില്‍ ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശനം നടത്തും. ചൈനയുമായി അമേരിക്കയ്ക്കുള്ള ബന്ധം ശക്തമാണ്. എന്നാല്‍, ചൈനയുടെ വെല്ലുവിളികള്‍ തങ്ങള്‍ക്ക് ബാധകമല്ല. അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ ചൈന അടിച്ചമര്‍ത്തുന്നു. ഇത് അമേരിക്കയ്ക്കും ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും ദോഷമുണ്ടാക്കുന്നു. അമേരിക്കയും ഇന്ത്യയും ആഗോളപങ്കാളികളാണ്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളാണ് തങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS